Connect with us

National

തമിഴ്‌നാട്ടില്‍ ഇനി അമ്മ സിമന്റ്

Published

|

Last Updated

കൊയമ്പത്തൂര്‍: സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ സിമന്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി തമിഴനാട് മുഖ്യമന്ത്രി ജയലളിത അമ്മ സിമന്റ് എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് 190 രൂപ നിരക്കിലായിരിക്കും ഒരു ചാക്ക് സിമന്റ് ലഭ്യമാകുക. ഇങ്ങനെ ഒരു വര്‍ഷം പരമാവധി 750 ചാക്ക് സിമന്റ് ഒരാള്‍ക്ക് വാങ്ങാന്‍ കഴിയും. ഇതിനായി തമിഴ്‌നാട് സര്‍ക്കാര്‍ ഒരു മാസം രണ്ടു ലക്ഷം മെട്രിക് ടണ്‍ സിമെന്റ് ശേഖരിക്കും.

വിപണയില്‍ 310 രൂപ വിലവരുന്ന സിമെന്റാണ് 190 രൂപയ്ക്ക് നല്‍കുന്നത്. ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ ആവശ്യക്കാര്‍ കെട്ടിട നിര്‍മാണത്തിനുള്ള അനുമതി രേഖകളോടൊപ്പം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാനും സമര്‍പ്പിക്കണം. 1500 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ സിമെന്റ് ലഭിക്കും.