Connect with us

National

മഅ്ദനിയുടെ ജാമ്യ കാലാവധി ഒരു മാസത്തേക്ക് നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യ കാലാവധി ഒരു മാസത്തേക്കുകൂടി നീട്ടി സുപ്രീംകോടതി ഉത്തരവ്. കേരളത്തിലേക്ക് പോകണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി തള്ളി. നിലവിലുള്ള ജാമ്യ വ്യവസ്ഥകള്‍ തുടരും.
എറണാംകുളം ശ്രീധരീയം കണ്ണാശുപത്രിയില്‍ ചികിത്സ തേടാന്‍ കേരളത്തിലേക്ക് പോകണമെന്ന ആവശ്യമുന്നയിച്ച് മഅ്ദനി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഈ ഘട്ടത്തില്‍ ബാംഗ്ലൂരില്‍ തന്നെ ചികിത്സ തുടരാനാണ് കോടതി നിര്‍ദേശം.
തന്റെ പ്രമേഹം ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്നും ആയുര്‍വേദ ചികിത്സ ആവശ്യമാണെന്നും മഅ്ദനി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സൗഖ്യ ആശുപത്രിയിലെ ചികിത്സാ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Latest