യുവ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ; സംസ്ഥാന കണ്‍വെന്‍ഷന്‍ നാളെ

Posted on: September 26, 2014 11:55 am | Last updated: September 26, 2014 at 12:09 pm
SHARE

കോഴിക്കോട്: യുവ മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമ വിദ്യാര്‍ത്ഥികളുടെയും ഏകീകരണവും കൂട്ടായ പ്രവര്‍ത്തനവും ലക്ഷ്യമാക്കി രൂപീകരിച്ച കേരള യംഗ് ജേണലിസ്റ്റ് ഫെഡറേഷന്റെ (കെ.വൈ.ജെ.എഫ്) സംസ്ഥാന കണ്‍വെന്‍ഷന്‍ നാളെ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 100 പ്രതിനിധികള്‍ പങ്കെടുക്കും. കെ.വൈ.ജെ.ഫ് സംസ്ഥാന പ്രസിഡന്റ് സി പി ഗസല്‍ റിയാസിന്റെ അദ്ധ്യക്ഷതയില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. യുവജന ക്ഷേമ ബോര്‍ഡ് സംസ്ഥാന കമ്മിറ്റി അംഗം എ ഷിയാലി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന കോഡിനേറ്റര്‍ വത്സരാജ് കൂട്ടായ്മയെ പരിചയപ്പെടുത്തും. ഡോ.അസീസ് തരുവണ, സൂര്യദാസ്, മുഹമ്മദ് നൗഷാദ്, അഫ്‌സല്‍ രാമന്തളി തുടങ്ങിയവര്‍ പ്രസംഗിക്കും. ആലിയ സലാം, നിമിഷ.ഇ.വി, മുഹമ്മദ് കന്‍സ്, ജസ്‌ന പി പി, അഫിന്‍ മാത്യു, മിഥുന്‍, ശാദില്‍, അബിന്‍, അബ്ദുല്‍ റസാഖ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. കെ.ജെ.വൈ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദീപു സുധാകരന്‍ സ്വാഗതവും മുസ്തുജാബ് മാക്കോലത്ത് നന്ദിയും പറയും.