Connect with us

Ongoing News

ഹൈക്കോടതി വിധി വരുന്നത് വരെ ബാറുകള്‍ പൂട്ടരുത്: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഹൈക്കോടതി വിധി വരുന്നതുവരെ ബാറുകള്‍ അടച്ചുപൂട്ടരുതെന്ന് സുപ്രീംകോടതി. ബാറുടമകളുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. സ്‌റ്റേ നീട്ടിനല്‍കണമെന്ന ബാറുടമകളുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു.
സെപ്തംബര്‍ പകുതിയോടെ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടയ്ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെ തുടരാന്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

ബാറുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ലൈസന്‍സ് ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് ബാര്‍ ഉടമകള്‍ ഹര്‍ജി സമര്‍പ്പിച്ചത്.