Connect with us

Wayanad

ആര്‍ഭാട വിവാഹങ്ങള്‍ ബഹിഷ്‌കരിക്കണം: പി കെ ഫിറോസ്‌

Published

|

Last Updated

കല്‍പ്പറ്റ: സമൂഹത്തില്‍ വ്യാപകമായികൊണ്ടിരിക്കുന്ന ആര്‍ഭാടങ്ങളും ധൂര്‍ത്തും ഉപേക്ഷിക്കാന്‍ സമൂഹം തയ്യാറാവണമെന്ന് യൂത്ത്‌ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി കെ ഫിറോസ് അഭിപ്രായപ്പെട്ടു.
ദുരഭിമാനവും പൊങ്ങച്ചവും ഉപേക്ഷിച്ച് ലളിതവും മാതൃകാപരവുമായ വിവാഹങ്ങളും ചടങ്ങുകളും സംഘടിപ്പിക്കാന്‍ നാം തയ്യാറാവണം.
ആര്‍ഭാട വിവാഹങ്ങളും അത്തരം ചടങ്ങുകളും ബഹിഷ്‌കരിക്കാന്‍ സമൂഹം ആര്‍ജ്ജവം കാണിക്കണം – ഫിറോസ് അഭിപ്രായപ്പെട്ടു. എം എസ് എഫ് ജില്ലാ കമ്മിറ്റി വിവിധ മുസ്‌ലിം വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച എം എസ് എഫ് സ്റ്റുഡന്‍സ് ടോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ്് എം പി നവാസ് അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്് എം എ മുഹമ്മദ് ജമാല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് ഫസല്‍ വിഷയാവതരണം നടത്തി. ബഷീര്‍ സഅദി നെടുങ്കരണ,നൗഫല്‍ വാകേരി,ആസില്‍ കുട്ടമംഗലം, സിദ്ധിഖ് കയ്യാലക്കല്‍ എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കാട്ടി അബ്ദുള്‍ ഗഫൂര്‍, അഡ്വ: എ പി മുസ്തഫ, സി ടി ഉനൈസ്, എം പി ഹഫീസലി, കെ സുഹൈറ, പി കെ സുഹൈല്‍, അസീസ് വെള്ളമുണ്ട, മുനീര്‍ മടക്കിമല, അസറുദ്ദീന്‍ കല്ലായ്, സക്കീര്‍ പടിഞ്ഞാറത്തറ, കെ എ ഷിഹാബുദ്ദീന്‍, അഷ്‌കര്‍ പടയന്‍, എം പി നിയാസ്, ഫാറൂഖ് അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. റിയാസ് കല്ലുവയല്‍ സ്വാഗതവും ലുഖ്മാനുല്‍ ഹക്കീം വി പി സി നന്ദിയും പറഞ്ഞു.

Latest