ഓട്ടോ- ടാക്‌സി പണിമുടക്ക്: മാനന്തവാടിയില്‍ സംഘര്‍ഷം

Posted on: September 26, 2014 11:27 am | Last updated: September 26, 2014 at 11:27 am
SHARE

മാനന്തവാടി: ഓട്ടോ-ടാക്‌സി പണിമുടക്കുമായി ബന്ധപ്പെട്ട് തൊഴിലാളികളും ചുമട്ടുതൊഴിലാളികളും തമ്മില്‍ സംഘര്‍ഷം.
പൊലീസ് ലാത്തി വീശി.വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നിനാണ് സംഭവം.സിടിവി ചാനല്‍ പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട് കൊണ്ട് ഒരു സംഘം ആളുകള്‍ ടാക്‌സി വാഹനത്തില്‍ മാനന്തവടി ഗാന്ധിപാര്‍ക്കിലെത്തി.സമരാനുകൂലികള്‍ വാഹനം കൈകാണിച്ചു നിര്‍ത്തി.
എന്നാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ സമരാനുകൂലികളോട് തട്ടിക്കയറുകയായിരുന്നു.ഇതോടെ സമരാനുകൂലികള്‍ തിരിച്ചും കയര്‍ത്തു. ഇത് കണ്ട് നില്‍ക്കുകയാിരുന്ന ചുമട്ടു തൊഴിലാളികള്‍ വാഹനത്തില്‍ എത്തിയവര്‍ക്കൊപ്പം നില്‍ക്കുകയും ചേരി തിരിച്ച് വാക്കേറ്റവും സംഘര്‍ഷവുമുണ്ടാകുകയായിരുന്നു.
ടാക്‌സി ഡ്രൈവര്‍മാര്‍ ഒരു വശത്തും ചുമട്ടു തൊഴിലാളികള്‍ മറുവശതതും അണിനിരന്നതോടെ ടൗണ്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.മാനന്തവാടി ഡിവൈഎസ്പി ഏ ആര്‍ പ്രേംകുമാറിന്‍െര്‍ നേതൃത്വത്തില്‍ പൊലീസ് എത്തി ലാത്തി വീശുകയും ഇരുഭാഗത്തേയും വിരട്ടിയോടിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. പണി മുടക്കിയ തൊഴിലാളികള്‍ വൈകുന്നേരം മാനന്തവാടി ടൗണില്‍ പ്രകടനം നടത്തി.