കുന്നംകുളത്ത്് ബസ് സ്റ്റാന്‍ഡ് നിര്‍മാണം ഉടന്‍

Posted on: September 26, 2014 11:25 am | Last updated: September 26, 2014 at 11:25 am
SHARE

കുന്നംകുളം: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്ന് പണിനിര്‍ത്തിയ നഗരസഭാ ബസ്സ്റ്റാന്‍ഡ് ഉടന്‍ പണിതുടങ്ങാന്‍ ധാരണയായി. നിര്‍മാണം ഏതു വിധത്തിലാവണമെന്ന് ആരായാന്‍ നഗരസഭാ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം യോഗംവിളിച്ച് ചേര്‍ത്തിരുന്നു. ഇന്ന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിക്കും.
ഒരു ദശാബ്ദമായി മുടങ്ങിയ പണിയൂം അതെ തുടര്‍ന്നുളള തര്‍ക്കങ്ങളൂം ചൂടേറിയ രാഷ്ട്രിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി നിരന്തര ഇടപെടലുകളെ തകര്‍ന്ന് മന്ത്രി സഭയിലും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതോടെ പണി പുനരാരംഭിക്കാനുളള അനുമതി കഴിഞ്ഞ ദിവസം നഗരസഭാ നേടിയിരുന്നു നിര്‍മാണം ഏതുവിധത്തിലാകണമെന്ന് കൗണ്‍സിലാണ് തീരൂമാനിക്കുക.
ഇതിനനുസരിച്ചായിരിക്കും അംഗീഗാരം നല്‍കുക എന്ന് സര്‍ക്കാര്‍ നഗരസഭാ അതികൃതരെ അറിയിച്ചു. നഗരസഭ സ്വാന്തമായി നിര്‍മിക്കണോ സ്വാകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണോ എന്ന കാര്യം ഇനി തീരുമാനിക്കാനൊള്ളൂ.