കുന്നംകുളം താലൂക്ക് ആശുപത്രി രജത ജൂബിലി നിറവില്‍

Posted on: September 26, 2014 11:24 am | Last updated: September 26, 2014 at 11:24 am
SHARE

കുന്നംകുളം: താലൂക്ക് ആശൂപത്രിക്ക് 125 വയസ്സ്. ആശുപത്രിയില്‍ സ്മാരകമായി പുതിയ കെട്ടിടം ഒരുങ്ങാന്‍ സാധ്യത. ജൂബിലി ആഘോഷിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് സ്മാരകവൂം പൂതിയ പദ്ധതികളും അവതരിപ്പിച്ചത്.
പഴയ പ്രസവ വാര്‍ഡ് പൊളിച്ച് നിര്‍മിക്കാന്‍ ഉദേശിക്കുന്ന ബഹുനില കെട്ടിടത്തില്‍ ആധുനിക സംവിധാനത്തോടെ അത്യഹിത വിഭാഗം മാറ്റി പ്രവര്‍ത്തിപ്പിക്കാന്‍ എം പി ഫണ്ട് പ്രയോജനപ്പെടുത്തുമെന്ന് പി കെ ബിജു എം പി അറിയിച്ചതായി നഗരസഭാധികൃതര്‍ അറിയിച്ചു.
പദ്ധതിയൂടെ അടങ്കല്‍ തയ്യാറാക്കാന്‍ എം പി ആവിശ്യപ്പെട്ടിട്ടുണ്ട്. പത്ത് ഡയാലിസിസ് ഉപകരണത്തോട് കൂടിയ 45 ലക്ഷത്തിന്റെ മറ്റൊരു ക്കെട്ടിടവും എംഎല്‍ എ ഫണ്ട് പ്രയോജനപ്പെടുത്തി പണിയാമെന്ന് എം എല്‍ എ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
ഇതിന്റെ ടെന്റര്‍ വിളിച്ചെങ്കിലൂം കരാറുകാരൂടെ സമരം മൂലം ആരും ഏറ്റെടുത്തില്ല. പൂതിയ ടെന്റര്‍ വീണ്ടും വിളിക്കും. ആറ്മാസം നീളുന്ന ജൂബിലി ആഘോഷംഅടുത്ത മാസം 21 ന് മന്ത്രി ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.