Connect with us

Thrissur

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ബോധവത്കരണ പരിപാടികളുമായി ടോഗ്‌സ്

Published

|

Last Updated

തൃശൂര്‍: കേരളത്തിലെ സ്ത്രീകളില്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പി സി ഒ എസ്) വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍. ഇന്ത്യയില്‍ വന്ധ്യതയുള്ള സ്ത്രീകളില്‍ 36 ശതമാനവും പി എസ് ഒ എസ് ഉള്ളവരാണെന്നും ഭാവിതലമുറയെ പ്രതിസന്ധിയിലാഴ്ത്താവുന്ന ഒരു ആരോഗ്യ പ്രശ്‌നമായി ഇത് മാറുന്ന സാഹചര്യമാണെന്നും ഇത് കണക്കിലെടുത്ത് സ്‌കൂളുകളില്‍ ഇതെക്കുറിച്ച് ബോധവത്കരണ ക്ലാസുകള്‍ ആരംഭിച്ചതായും തൃശൂര്‍ ഒബ്‌സറ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പി എസ് ഒ എസ് പ്രതിരോധത്തിനായി കുട്ടികളെക്കൊണ്ട് വ്യായാമം ചെയ്യിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും അര മണിക്കൂര്‍ എയിറോബിക്‌സ് നിര്‍ബന്ധമാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ബോധവത്കരണം നടത്തുമെന്നും ഇവര്‍ പറഞ്ഞു. മുപ്പതോളം സ്‌കൂളുകളില്‍ ബോധവത്കരണം നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
ക്ലാസുകള്‍ നടത്താന്‍ താത്പ്പര്യമുള്ളവര്‍ 8138940371, 8129404900 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം. ഡോ. ലോല രാമചന്ദ്രന്‍, ഡോ. ജ്യോതി മേരി ജോസ്, സുജിത് വി നായര്‍, രജിത് നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്ത