Connect with us

Kozhikode

പശ്ചിമഘട്ടം: കേരളത്തിനു മാത്രമായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം

Published

|

Last Updated

താമരശ്ശേരി: പശ്ചിമഘട്ടം സംരക്ഷിക്കാനായി ഹരിത ട്രൈബൂണലിന്റെ നിര്‍ദേശം പരിഗണിച്ച് കേരളത്തിനുമാത്രമായുള്ള അന്തിമ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി.
ഇ എസ് ഐ മേഖലകള്‍ നിര്‍ണയിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത് കേരളത്തില്‍ മാത്രമായതിനാല്‍ കേന്ദ്രസര്‍ക്കാറിന് കേരളത്തിന് മാത്രമായി അന്തിമ വിജ്ഞാപനം ഇറക്കാമെന്ന ഹരിത ട്രൈബൂണലിന്റെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 123 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കിയും പരിസ്ഥിതി ദുര്‍ബല മേഖലകള്‍ ഉള്‍പ്പെടുത്തിയും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മാപ്പുകള്‍ തയാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം അന്തിമ വിജ്ഞാപനം ഇറക്കിയാല്‍ മാത്രമേ മലയോര ജനതയുടെ ആശങ്കക്ക് വിരാമമാകൂ. ഇതിനായി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണം. പരിസ്ഥിതി സംരക്ഷിക്കപ്പെടുകയും അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയുകയും വേണം.
എന്നാല്‍ അതിജീവനത്തിന് വേണ്ടിയുള്ള കര്‍ഷക പോരാട്ടങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടരുതെന്നും പശ്ചിമ ഘട്ട ജനസംരക്ഷണ സമിതി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.