വെണ്ണക്കോട് ജി എം എല്‍ പി സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതി തുടങ്ങി

Posted on: September 26, 2014 10:56 am | Last updated: September 26, 2014 at 10:56 am
SHARE

കട്ടാങ്ങല്‍: വെണ്ണക്കോട് ഗവ. മാപ്പിള എല്‍ പി സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. ആലുംതറ ഇമ്പിച്ചാലി മുസ്‌ലിയാര്‍ ഇസ്‌ലാമിക് ദഅ്‌വ സെന്ററാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്. സ്‌കൂള്‍ ലീഡര്‍ വി പി മുഹമ്മദ് ഉനൈസിന് പത്രം നല്‍കി ഐ എം ഐ ഡി സി ചെയര്‍മാന്‍ സിദ്ദീഖ് സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ വി വി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിറാജ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എ പി അബ്ദുല്ലക്കുട്ടി പദ്ധതി വിശദീകരിച്ചു. ഫീല്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ കെ സി അബ്ദുല്ല, വെണ്ണക്കോട് യൂനിറ്റ് എസ് വൈ എസ് സെക്രട്ടറി കെ ടി സി അബൂബക്കര്‍, എം സി അബ്ദുല്‍ റഊഫ് മാസ്റ്റര്‍ സംബന്ധിച്ചു. പി സി കുമാരന്‍ മാസ്റ്റര്‍ സ്വാഗതവും ഇന്ദു ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.