ഇടത് മുന്നണി സമരത്തിന് വി എം സുധീരന്‍ പിന്തുണ നല്‍കണം: എന്‍ സി പി

Posted on: September 26, 2014 10:53 am | Last updated: September 26, 2014 at 10:53 am
SHARE

പാലക്കാട്: നിയമസഭയെ മറികടന്ന് 2100 കോടി രൂപയുടെ അധിക നികുതി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച യു ഡി എഫ് സര്‍ക്കാറിന്റെ നടപടി അങ്ങേയറ്റം ജനവിരുദ്ധവും അപലപനീയമാണെന്ന് എന്‍ സി പി വര്‍ക്കിംഗ് കമ്മിറ്റിയംഗം എ കെ ശശീന്ദ്രന്‍ എം എല്‍ എ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഈ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തേയും കെ പി സി സി നിര്‍ദേശത്തെയും വെല്ലുവിളിക്കുന്ന തീരുമാനമാണ്. ഇളവുകള്‍ പ്രഖ്യാപിക്കുന്ന വ്യാജേന ജനങ്ങളെ കൂടുതല്‍ കൊള്ളയടിക്കാനുള്ള ധിക്കാരത്തിന് കെ പി സി സി പ്രസിഡന്റ് മറുപടി പറയണം. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇടത് മുന്നണി നടത്തുന്ന സമരത്തിന് വി എം സുധീരന്‍ പിന്തുണനല്‍കണം. ബ്ലേഡ് മാഫിയക്കെതിരെ അന്വേഷണത്തില്‍ വീട്ട് വീഴ്ച നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ബ്ലേഡ് മാഫിയക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രഹസനമായതാണ് കോട്ടായിയിലെ കൂട്ടആത്മഹത്യക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി പി എ റസാഖ് മൗലവി, ജില്ലാ പ്രസിഡന്റ് ബാബു തോമസ് പങ്കെടുത്തു.