തട്ടിക്കൊണ്ട് പോയി നഗ്നചിത്രളെടുത്ത് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം

Posted on: September 26, 2014 10:52 am | Last updated: September 26, 2014 at 10:53 am
SHARE

rapeകോയമ്പത്തൂര്‍: കോളജ് വിദ്യാര്‍ഥിനിയെ കൂട്ടുകാരനോടൊത്ത് തട്ടിക്കൊണ്ടു പോയി നഗ്ന ചിത്രങ്ങളെടുത്ത് മാന ഭംഗപ്പെടുത്തിയ കേസില്‍ ജിം ഹക്കീമിനെ (മുഹമ്മദ് ഹക്കിം- 36) വനിതാ കോടതി ജീവപര്യന്തം തടവിനും, 20 വര്‍ഷം തടവിനും ശിക്ഷിച്ചു. കേസില്‍ ജിം ഹക്കീമിന്റെ കൂട്ടാളികളായ കുറിച്ചിയിലെ ജോര്‍ജ് കിങ്‌സിലി(36), മുഹമ്മദ് അനീഷ്(30), രത്‌നപുരിയില്‍ കാര്‍ത്തികേയന്‍(30), സുന്ദരാപുരത്ത് ആനന്ദരാജ് എന്നിവര്‍ക്ക് 20 വര്‍ഷം വീതം തടവു ശിക്ഷ വിധിച്ചു. കേസിലെ മറ്റൊരു പ്രതി തേനിയിലെ പ്രകാശ് ഒളിവിലാണ്.
മറ്റൊരു പ്രതി മണികണ്ഠന്‍ അടുത്തിടെ ആത്മഹത്യ ചെയ്തു. 2008 നവംബര്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി എട്ടരയോടെ റേസ് കോഴ്‌സില്‍ കൂട്ടുകാരനുമായി കാറില്‍ സംസാരിച്ചിരുന്ന പെണ്‍കുട്ടിയെയും കൂട്ടുകാരനെയും കുനിയമുത്തൂരിലെ ജിം ഹക്കിമും കൂട്ടാളികളായ ആറുപേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി തട്ടി കൊണ്ടുപോവുകയായിരുന്നു. പിന്നീട് രണ്ടുപേരെയും സൂലൂരിന് സമീപം കാടംപട്ടിയില്‍ ഒരു വീട്ടില്‍ താമസിപ്പിച്ച് നഗ്ന ചിത്രങ്ങളെടുത്തു.
പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ജിം ഹക്കീം രണ്ടു പേരെയും വിട്ടയക്കാന്‍ അഞ്ചു ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടു. പിറ്റേന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് പെണ്‍കുട്ടിയെയും കൂട്ടുകാരനെയും മോചിപ്പിച്ച് ജിം ഹക്കീമിനെയും കൂട്ടാളികളെയും അറസ്റ്റു ചെയ്തു.
ജിം ഹക്കീമിനു ജീവപര്യന്തവും 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച ജഡ്ജി സുബ്രഹ്മണ്യം തടവു ശിക്ഷകള്‍ ഒന്നിച്ചനു‘വിച്ചാല്‍ മതിയെന്നു നിര്‍ദേശിച്ചു. തട്ടി കൊണ്ടു പോകല്‍, മാന‘ംഗപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ജിം ഹക്കീം.