Connect with us

Palakkad

ദേശീയ പാത 47ല്‍ അപകടം തുടര്‍ക്കഥ; വിദ്ഗധസംഘം പരിശോധന നടത്തി

Published

|

Last Updated

വടക്കഞ്ചേരി: ദേശീയ പാത 47ലെ നിരന്തരമുണ്ടാകുന്ന അപകടം, വിദ്ഗധസംഘം പരിശോധന നടത്തി. ദേശീയ പാതയില്‍ നിരന്തരം അപകടമുണ്ടാക്കുന്ന പ്രദേശങ്ങളിലാണ് ജസ്റ്റീസ് ടി കെ ചന്ദ്രശേഖരദാസിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്.
തുടര്‍ച്ചയായി റോഡപകടങ്ങളുണ്ടാകുന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വേണ്ടിയാണ് ജസ്റ്റീസ് ടി കെ ചന്ദ്രശേഖരദാസിന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെ യുള്ള 30 കിലോ മീറ്റര്‍ ദൂരത്തില്‍ നടക്കുന്ന അപകടങ്ങളെക്കുറിച്ചാണ് പരിശോധന നടത്തിയത്.
ഇതില്‍ വടക്കഞ്ചേരി മുതല്‍ വാണിയമ്പാറ വരെയുള്ള സ്ഥലത്തും ഇരുമ്പ് പാലം, കുതിരാന്‍ തുടങ്ങിയ സ്ഥലങ്ങളിലുമാണ് നിരന്തരം അപകടമുണ്ടാകുന്നത്. ദേശീയ പാതയുടെ വീതിക്കുറവും വാഹനങ്ങളുടെ അമിതവേഗതയും റോഡരികിലെ നിരപ്പ് വ്യത്യാസവുമാണ് അപകടങ്ങള്‍ക്കാ് കാരണമെന്ന് പറയുന്നു. ഇപ്പോള്‍ റോഡരികില്‍ പാഴ് ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നതും അപകടത്തിനിടയാക്കുന്നുണ്ട്.
പരിശോധന റിപ്പോര്‍ട്ട് ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിന് കൈമാറുമെന്ന് ജസ്റ്റീസ് പറഞ്ഞു. ട്രാഫിക്കിന്റെ ചുമതലയുള്ള ഡി വൈ എസ് പി മുഹമ്മദ് കാസിം.
ദേശീയ പാത സ്ഥലമെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പുഷ്‌കല, തഹസില്‍ദാര്‍ അനില്‍കുമാര്‍, വടക്കഞ്ചേരി സി ഐ എസ് പി സുധീരന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Latest