Connect with us

Palakkad

വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹൈടെക് യാചന വ്യാപകമാകുന്നു

Published

|

Last Updated

ചെര്‍പ്പുളശേരി: മൊബൈല്‍ ചാറ്റിങ്ങിലൂടെയാണ് യാചന നടത്തുന്നത്. ഫേസ് ബുക്ക് വഴി പരിചയപ്പെടുന്ന ആളുകളെയാണ് കുട്ടികള്‍ വല വീശുന്നത്, പണം ചോദിക്കുന്നതിന് പകരം തങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയതിലേക്ക് റീച്ചാര്‍ജ്ജ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്.
ഇരയുടെ മാനസികാവസ്ഥ അനുസരിച്ചാണ് ഇവര്‍ പദ്ധതി അവതരിപ്പിക്കുന്നത്. പഠനാവശ്യത്തിനും മറ്റുമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാനാണെന്നും വീട്ടുകാര്‍ സാമ്പത്തികമായി പിന്നാക്കമായതിനാല്‍ പരീക്ഷക്ക് വേണ്ടി പല പ്രോജ്കടുകളും അടിയന്തിരമായി ചെയ്തു തീര്‍ക്കാന്‍ ഇന്റര്‍ നെറ്റ് ഉപയോഗിക്കാന്‍ അനാവശ്യമായ ധരിപ്പിക്കുന്നു.
ഈ വിഷയം മറ്റേരോടും പറയരുതെന്നും നിവര്‍ത്തികേട് കൊണ്ട് മാത്രമാണ് നിങ്ങളോട് ഇങ്ങനെ പലരും ശരിയാണെന്ന് കരുതി റീചാര്‍ജ്ജ് ചെയ്തു അടുത്ത ആളോടും അവതരിപ്പിക്കും.
ഇങ്ങനെ ഒരിക്കല്‍ റീച്ചാര്‍ജ്ജ് കിട്ടിയ വിദ്യാര്‍ഥി ഈ സ്വഭാവം സ്ഥിരമാക്കുകയും മറ്റുകുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്യുന്നു. വ്യാപകമായി ഇത്തരം ഹൈടെക് യാചനകള്‍ വിദ്യാര്‍ഥികളില്‍ പ്രചരിക്കുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്തി ലഹരി മരുന്ന് ലോബികളും തട്ടിപ്പ് സംഘങ്ങളും വിദ്യാര്‍ഥികളെ വല വീശുന്നതായും സംഭവങ്ങളുണ്ടായിട്ടുണ്ട്. വിദേശത്തുള്ളവരുമായി ബന്ധം സ്ഥാപിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റ് പല ഓഫറുകളും സൗകര്യങ്ങളും ലഭിക്കുന്നു.
വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ യഥേഷ്ടം കൈകാര്യം ചെയ്യാന്‍ സൗകര്യങ്ങളായതോടെയാണ് ഇത്തരം ദുശ്ശീലങ്ങള്‍ക്ക് ഇവര്‍ അടിമകളായത്.
റീച്ചാര്‍ജ്ജിലൂടെ ഫോണിലെത്തുന്ന പണം ലൈക്ക് പേജ് ചെയത് കൊടുക്കാനും വിപുലമായി കണ്ണികള്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.