Connect with us

Palakkad

ഉണ്ണിമോനോന് സ്വരലയയുടെ ആദരം

Published

|

Last Updated

പാലക്കാട്: പാട്ടിന്റെ വഴികളില്‍ ഒരു ചെമ്പനീര്‍ പൂവ് പോലെ എന്ന പേരില്‍ സ്വരലയയും ജില്ലാഭരണകൂടവും ഗായകന്‍ ഉണ്ണിമോനോന് നല്‍കുന്ന ആദരം 27,28 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലും ലയണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലുമാണ് നടക്കുക. ഗായകരും സംഗീത സംവിധായകരും ഗാനരചയിതാക്കളും ജനപ്രതിനിധികളും സംസ്‌കാരിക പ്രതിഭളും അണിനിരക്കുന്ന സെമിനാറുകള്‍, അനുമോദന സമ്മേളനം, ഗാനമേള, നൃത്തനൃത്യങ്ങള്‍, സ്വരലയഗായക പുരസ്‌കാരം എന്നിവ രണ്ട് ദിവസങ്ങളിലായി നടക്കും. 27ന് രാവിലെ പത്തിന് ലയണ്‍സ് സ്‌കൂള്‍ ഓഡിറോറ്റിയത്തില്‍ നടക്കുന്ന സമ്മേളനം മുന്‍മഹാരാഷ്ട ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. സൂര്യ കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിക്കും. ഉച്ചക്ക് 12ന് ഉണ്ണിമേനോന്റെയും ഗുരുക്കമാരുടെയും സുഹൃത്തുക്കളുടെയും സൃഹദ് സംഗമം നടത്തും. ഉച്ചക്ക് രണ്ടരക്ക് മലയാള ചലച്ചിത്രഗാനം- ഇന്നലെ, ഇന്ന് സെമിനാര്‍ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രഭവര്‍മ അധ്യക്ഷത വഹിക്കും. ശ്രീവത്സന്‍ ജെ മേനോന്‍ മുഖ്യപ്രഭാഷണം നടത്തും. മങ്കൊമ്പ്‌ഗോപാലകൃഷ്ണന്‍, ടി എസ് രാധാകൃഷ്ണന്‍, റഫീഖ അഹമ്മദ്, വിദ്യാധരന്‍ മാസ്റ്റര്‍, വി ആര്‍ സുധീഷ്, പൂവ്വച്ചല്‍ഖാദര്‍ പങ്കെടുക്കും.
ഉണ്ണിമേനോന്റെ സംഭാവനകള്‍ സെമിനാര്‍ ശ്യാം ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ടെന്നീസ് ജോസഫ് അധ്യക്ഷത വഹിക്കും. ഇതോടാനുബന്ധിച്ച് ഉണ്ണിമോനെക്കുറിച്ചുള്ള പുസ്തകവും പുതിയ ഓഡിയോ കാസറ്റും പ്രകാശനം ചെയ്യും 28ന് ഉച്ചക്ക് രണ്ടരക്ക് നടക്കുന്ന പാലക്കാടും സംഗീതവും സെമിനാര്‍ കെ ഓമനക്കുട്ടി ഉദ്ഘാടനം ചെയ്യും. പാലക്കാട് ശ്രീറാം അധ്യക്ഷത വഹിക്കും. 27ന് വൈകീട്ട് ആറിന് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ അനുമോദന സമ്മേളനം, ഗാനമേള, നൃത്തനൃത്യങ്ങള്‍, പുരസ്‌കാര വിതരണം എന്നിവയുണ്ടായിരിക്കും. മന്ത്രി മുനീര്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുന്‍മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍, ജയറാം, ഇന്നന്റ് പങ്കെടുക്കും. പി ജയചന്ദ്രന്‍, ജി വേണുഗോപാല്‍, സുജാത, ശ്രീനിവാസ്, പി ഉണ്ണികൃഷ്ണന്‍, ശ്വേതമോഹന്‍, വിധുപ്രതാപ്, സിദ്ദീഖ്, അഫ്‌സല്‍, നിഷാദ്, ലതിക, അമ്പിളി, ബിജുനാരായണന്‍ തുടങ്ങി ഗായകര്‍ ഗാനമേളയില്‍ അണിനിരക്കും. ഷംന കാസിം, മേതില്‍ ദേവിക, പാര്‍വതി നമ്പ്യാര്‍ നൃത്തം അവതരിപ്പിക്കും. 28ന് വൈകീട്ട് ആറിന് അനുമോദന സമ്മേളനം നടത്തും.
ഡോ കെ ജെ യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, കൊടിയേരി ബാലകൃഷ്ണന്‍, എം ബി രാജേഷ് എം പി, എ കെ ബാലന്‍ എം എല്‍ എ, ശ്രീനിവാസന്‍ പങ്കെടുക്കും. കെ ജെ യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, കെ എസ് ചിത്ര, വാണിജയറാം, മനോ, വിജയയേശുദാസ്, മധുബാലകൃഷ്ണന്‍, സുദീപ് കുമാര്‍ പങ്കെടുക്കും.—രചന നാരായണന്‍കുട്ടി, കൃഷ്ണപ്രഭ‘, ശ്രീജയ, പാര്‍വതി നമ്പ്യാര്‍ അവതരിപ്പിക്കുന്ന നൃത്തം ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ എന്‍ എന്‍ കൃഷ്ണദാസ്, ജനറല്‍ കണ്‍വീനര്‍ ടി ആര്‍ അജയന്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest