ജോയ്‌സ് ജോര്‍ജ് എംപി സമരം പിന്‍വലിച്ചു

Posted on: September 26, 2014 1:20 pm | Last updated: September 27, 2014 at 12:44 am
SHARE

joyce George

ഇടുക്കി:ഇടുക്കിയില്‍ അഞ്ച് ദിവസമായി അഡ്വ.ജോയ്‌സ് ജോര്‍ജ് എം പി നടത്തി വരുന്ന നിരാഹാര സമരം പിന്‍വലിച്ചു. കുറത്തിക്കുടി മാമലക്കണ്ടം മലയോര ഹൈവേ പുനര്‍നിര്‍മ്മിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചതായി സമര സമിതി അറിയിച്ചു. സമരം പിന്‍വലിച്ചതായി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്.

മലയോര ഹൈവേയുടെ ഭാഗമായ കലുങ്കുകള്‍ തകര്‍ത്ത വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ജോയ്‌സ് ജോര്‍ജ് സമരം നടത്തിയത്. ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തുന്ന ഹര്‍ത്താലും പിന്‍വലിച്ചു.