Connect with us

Education

ആദ്യ ഓണ്‍ലൈന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി ആസ്ഥാനത്ത് പുതുതായി ഉദ്ഘാടനം ചെയ്ത ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ നടത്തിയ ആദ്യപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ കമ്പ്യൂട്ടര്‍ സയന്‍സ് (പട്ടികവര്‍ഗക്കാര്‍ക്കായുള്ള പ്രതേ്യക നിയമനം) പരീക്ഷയാണ് നടത്തിയത്. 22 പേര്‍ പരീക്ഷയെഴുതിയതില്‍ 19 ഉദ്യോഗാര്‍ഥികളാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. ആഗസ്ത് 28നാണ് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉദ്ഘാടനം ചെയ്തത്.
29ന് ആദ്യപരീക്ഷ നടത്തി. ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി 27 ദിവസത്തിനുള്ളില്‍ പി എസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നുവെന്ന പ്രത്യേകതയും ഇതിന് പിന്നിലുണ്ട്. പി എസ് സിയുടെ അടുത്ത ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം വരുന്ന തിങ്കളാഴ്ച പത്തനംതിട്ടയില്‍ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും.

 

Latest