ധനികനായ ഇന്ത്യക്കാരന്‍ മുകേഷ് അംബാനി

Posted on: September 25, 2014 10:55 pm | Last updated: September 25, 2014 at 10:56 pm
SHARE

mukesh ambaniന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ധനികരായ ഇന്ത്യക്കാരനെന്ന പദവി തുടര്‍ച്ചയായ എട്ടാം വര്‍ഷവും മുകേഷ് അംബാനിക്കു തന്നെ. ഫോബ്‌സ് മാഗസിന്‍ വിവരങ്ങള്‍ പ്രകാരം 2360 കോടി ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 260 കോടി ഡോളറിന്റെ വര്‍ധനവാണ് ഇത്തവണ.
ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 100 പേരും കോടിപതികളാണ്. വ്യവസായങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന മികച്ച പിന്തുണയാണ് ഇത്രയും വലിയൊരു നേട്ടമുണ്ടാകാന്‍ കാരണമെന്ന് ഫോബ്‌സിന്റെ ഇന്ത്യന്‍ മേധാവി നസ്‌നീന്‍ കര്‍മാലി പറഞ്ഞു. സണ്‍ ഫാര്‍മ തലവന്‍ ദിലീപ് സാംഗ്‌വിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം അലങ്കരിച്ചിരുന്ന ലക്ഷ്മി മിത്തല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.