കാറിന്റെ ഡോര്‍ അടച്ചില്ല; സഊദി പൗരന്‍ ഭാര്യയെ മൊഴി ചെല്ലി

Posted on: September 25, 2014 10:46 pm | Last updated: September 25, 2014 at 10:47 pm
SHARE

divorceറിയാദ്: കാറിന്റെ ഡോര്‍ അടക്കാനുള്ള നിര്‍ദേശം അനുസരിക്കാത്ത ദേഷ്യത്തിന് സഊദി പൗരന്‍ ഭാര്യയെ വിവാഹ മോചനം നടത്തി. വിനോദ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം. കാറില്‍ നിന്നിറങ്ങിയ ഉടനെ കുട്ടികളുമായി വീട്ടിനകത്തേക്ക് പോയ ഭാര്യയോട് കാറിന്റെ ഡോറടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് നിരസിച്ച സ്ത്രീ കാറിനടുത്തുള്ള ഭര്‍ത്താവിനോട് ഡോറടിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായാണ് ഭാര്യയെ വിവാഹ മോചനം നടത്തിയത്. ഉടന്‍ തന്നെ സ്ത്രീ വീടുവിട്ടിറങ്ങി സ്വന്തം വീട്ടിലേക്ക് പോയി.