ദുബൈ എമിഗ്രേഷന്റെ പുരസ്‌കാരം

Posted on: September 25, 2014 9:00 pm | Last updated: September 25, 2014 at 9:53 pm
SHARE

ദുബൈ: ദുബൈ എമിഗ്രേഷ(ജനറല്‍ ഡയക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്)ന്റെ 2013-14 വര്‍ഷത്തെ പുരസ്‌കാരം ജലീല്‍ പട്ടാമ്പി (റസിഡന്റ് എഡിറ്റര്‍, മിഡില്‍ ഈസ്റ്റ് ചന്ദ്രിക)ക്കും എല്‍വിസ് ചുമ്മാറി(മിഡില്‍ ഈസ്റ്റ് ന്യൂസ് ഹെഡ്, ജയ്ഹിന്ദി ടി.വി)നും ലഭിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമുള്ള സ്മാര്‍ട് ഗവണ്‍മെന്റ് സംരംഭങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണച്ചതിനുള്ള ആദരമായാണ് പുരസ്‌കാരം സമ്മാനിച്ചത്.