അര്‍ബുദത്തിനെതിരെ സൈക്കിള്‍ റാലി 28ന്

Posted on: September 25, 2014 9:53 pm | Last updated: September 25, 2014 at 9:53 pm
SHARE

dgr-350x197ദുബൈ: അര്‍ബുദത്തിനെതിരായി ജുമൈറ ബീച്ച് റെസിഡന്‍സില്‍ 28ന് മോട്ടോര്‍ സൈക്കിള്‍ റാലി നടക്കും. ദ ഡിസ്റ്റിംഗ്ഗുഷ്ഡ് ജെന്റില്‍മാന്‍സ് റൈഡെന്ന പേരില്‍ ലോക വ്യാപകമായാണ് 28ന് മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നത്. മൂത്രസഞ്ചിയുടെ സമീപത്തുണ്ടാവുന്ന അര്‍ബുദത്തിനെതിരായി ബോധവത്ക്കരണവും രോഗികളെ സഹായിക്കാനും ലക്ഷ്യമിട്ടാണ് ബീച്ച് റെസിഡന്‍സിന് എതിര്‍വശത്തുള്ള കടല്‍ക്കരയില്‍ രാവിലെ 10 മുതല്‍ 11 വരെയാണ് റാലി. ഡിസ്റ്റിംഗ്ഗുഷ്ഡ് ജെന്റില്‍മാന്‍സ് റൈഡെിന്റെ ദുബൈ ചാപ്റ്ററാണ് നഗരത്തില്‍ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ലോക വ്യാപകമായി 12 ലക്ഷത്തിലധികം ആളുകളെ ഈ രോഗം ബാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 37 ലക്ഷം ദിര്‍ഹം ഈ വര്‍ഷം വിവിധ രാജ്യങ്ങളില്‍ നിന്നായി സമാഹരിക്കാനാണ് മോട്ടോര്‍ സൈക്കിള്‍ റാലി ലക്ഷ്യമിടുന്നത്.