Connect with us

Health

ഡെങ്കിപ്പനിയെ നേരിടാന്‍ 'നല്ല കൊതുകുകളുമായി' ബ്രസീല്‍

Published

|

Last Updated

റിയോ ഡി ജനീറോ: കൊതുകുകള്‍ വഴി പകരുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ നല്ല കൊതുകുകളുമായി ബ്രസീലിയന്‍ ഗവേഷകര്‍ രംഗത്തെത്തി. ഡെങ്കിപ്പനിയുടെ വൈറസുകള്‍ പരത്തുന്ന ഈഡിസ് കൊതുകുകളുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് വൈറസുകളെ ഇല്ലാതാക്കാന്‍ ശേഷിയുള്ള കൊതുകുകളെയാണ് റിയോ ഡി ജനീറോയില്‍ പുറത്തുവിട്ടത്.

മനുഷ്യരിലേക്ക് പകരാത്ത വോള്‍ബേഷ്യ എന്ന ബാക്ടീരിയയെ പ്രവേശിപ്പിച്ച പ്രത്യേക തരം കൊതുകുകളാണ് ഇവ.ഡങ്കി വൈറസ് ബാധിച്ച കൊതുകുകളില്‍ ഇവ ഒരു വാക്‌സിന്‍ പോലെ പ്രവര്‍ത്തിക്കും. ഡെങ്കി വൈറസ് ബാധിച്ച കൊതുകുകളുമായി ഇണ ചേര്‍ന്ന് അടുത്ത തലമുറയിലേക്ക് ഡങ്കി വൈറസുകളെ പടര്‍ത്താതിരിക്കാന്‍ വോള്‍ബേഷ്യ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

2012ലാണ് ഫിയോക്രൂസിലെ ബ്രസീലിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഈ മേഖലയില്‍ ഗവേഷണം തുടങ്ങിയത്. റിയോയില്‍ പുറത്തുവിട്ട കൊതുകുകളെ എല്ലാ ആഴ്ച്ചയും പ്രത്യേക കെണിവെച്ച് പിടിച്ച ശേഷം പരിശോധിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ഓസ്‌ട്രേലിയയിലും വിയറ്റ്‌നാമിലും ഇന്തോനേഷ്യയിലും ഇതിനകം ഈ പരിപാട് ആരംഭിച്ചിട്ടുണ്ട്.