ഷാര്‍ജയില്‍ 300 പാര്‍ക്കിംഗ് മീറ്ററുകള്‍ സ്ഥാപിക്കും

Posted on: September 25, 2014 9:49 pm | Last updated: September 25, 2014 at 9:49 pm
SHARE

sharja muncipalityഷാര്‍ജ: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 300 പാര്‍ക്കിംഗ് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഷാര്‍ജ നഗരസഭ നീക്കം ഊര്‍ജിതമാക്കി. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും പാര്‍ക്കിംഗ് മീറ്ററുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ നീക്കം ഊര്‍ജിതമാക്കിയിരിക്കുന്നത്. മജാസ് ഒന്ന്, മജാസ് മൂന്ന്, അല്‍ നഹ്ദ, അല്‍ സൂര്‍ തുടങ്ങിയ മേഖലകളിലായി 150 ഓളം മീറ്ററുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായാണ് അധികൃതര്‍ നല്‍കുന്ന സൂചന. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പാര്‍ക്കിംഗ് മീറ്ററുകള്‍ സ്ഥാപിക്കും. 2015ലാണ് രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുക. പാര്‍ക്കിംഗ് സ്‌ളോട്ട്‌സ് പൂര്‍ത്തിയാവുന്ന മുറക്കാവും മീറ്ററുകള്‍ സ്ഥാപിക്കുക. നിലവില്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കിംഗിന് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് നടപടി.