കണ്ടല്‍ കാടുകളിലൂടെ യാത്ര സാധ്യമാകും

Posted on: September 25, 2014 8:23 pm | Last updated: September 25, 2014 at 8:23 pm
SHARE

travelഅബുദാബി: കണ്ടല്‍ കാടുകള്‍ തിങ്ങി നില്‍ക്കുന്ന തീരക്കടലിലൂടെ ബോട്ടുയാത്ര. അബുദാബി ഈസ്റ്റേണ്‍ മാന്‍ ഗ്രാപ്‌സ് നാച്വര്‍ റിസര്‍വിലാണ് സന്ദര്‍ശകര്‍ക്ക് ബോട്ടുയാത്ര സാധ്യമാകുന്നത്.
ആറു പേര്‍ക്കിരിക്കാവുന്ന ബോട്ടുകളാണുള്ളത്. ജര്‍മന്‍ ആസ്ഥാനമായുള്ള ദി ഇക്കോ ഡോനട്‌സ് ഗ്രൂപ്പാണ് നടത്തിപ്പുകാര്‍. അരമണിക്കൂറിന് ആറു പേര്‍ക്ക് 200 ദിര്‍ഹം ഈടാക്കുമെന്ന് സി ഇ ഒ ക്യാപ്റ്റന്‍ ബിരെന്ത് ലെന്‍സ് അറിയിച്ചു.