വയറുവേദനയുമായി ഡോക്ടറെ സമീപിച്ച യുവാവിന്റെ വയറ്റില്‍ നാടവിരകള്‍

Posted on: September 25, 2014 8:34 pm | Last updated: September 25, 2014 at 8:35 pm
SHARE

scanബീജിംഗ്: കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് ചൈനീസ് യുവാവ് ഡോക്ടറെ കാണാനെത്തിയത്. യുവാവിന്റെ വയര്‍ സ്‌കാന്‍ ചെയ്ത ഡോക്ടര്‍ റിപ്പോര്‍ട്ട് കണ്ട് ഞെട്ടി. യുവാവിന്റെ വയറുനിറയെ നാടവിരകളായിരുന്നു.

വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയാണെത്രെ ഇത്രയും നാടവിരകള്‍ യുവാവിന്റെ വയറ്റിലെത്തിയത്. മല്‍സ്യം കൊണ്ടുണ്ടാക്കിയ സാഷിമി എന്ന ഭക്ഷണത്തിലൂടെയാണ് നാടവിരകള്‍ വയറ്റിലെത്തിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കിഴക്കന്‍ ചൈനയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഈ യുവാവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇയാളുടെ സ്‌കാന്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനില്‍ പുറത്തു വന്നിട്ടുണ്ട്. അത് ഇവിടെ കാണാം.