Connect with us

Gulf

12 ഏഷ്യക്കാര്‍ക്ക് തടവ് ശിക്ഷ

Published

|

Last Updated

അല്‍ഐന്‍: യുഎഇയിലേക്ക് അനധികൃതമായി പ്രവേശിച്ച 12 ഏഷ്യക്കാര്‍ക്ക് അല്‍ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ ഇവരെ നാടുകടത്തും. ഒമാനില്‍ നിന്നാണ് ഇവര്‍ യുഎഇയിലേക്ക് നുഴഞ്ഞുകയറിയതെന്ന് അധികൃതര്‍ പറഞ്ഞു. അതിര്‍ത്തി കടത്തിവിടാന്‍ വേണ്ടി ഒരാള്‍ക്ക് 200 ഒമാനി റിയാല്‍(1,908 ദിര്‍ഹം) നല്‍കിയതായി പ്രതികളിലൊരാള്‍ കോടതിയോട് പറഞ്ഞു.
മറ്റൊരു കേസില്‍, രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച മൂന്ന് ഏഷ്യക്കാരെയും ഇവര്‍ക്ക് സഹായം ചെയ്ത ഗള്‍ഫ് പൗരനെയും തടവിന് ശിക്ഷിച്ചു. അല്‍ ഐനിലെ അല്‍ ഹീലി തുറമുഖം വഴിയായിരുന്നു ഇവര്‍ രാജ്യത്തെത്തിയത്. ഒരാള്‍ കാറിന്റെ ഡിക്കിയിലായിരുന്നു ഒളിച്ചിരുന്നത്. 2013ല്‍ യുഎഇയില്‍ നിന്ന് നാടുകടത്തിയവരാണ് ഏഷ്യക്കാര്‍. ഇത്തരം നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Latest