കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നാളെ കതിരൂര്‍ സന്ദര്‍ശിക്കും

Posted on: September 25, 2014 8:09 pm | Last updated: September 25, 2014 at 10:53 pm
SHARE

rajnath singhന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നാളെ കതിരൂര്‍ സന്ദര്‍ശിക്കും. ആര്‍ എസ് എസ് നേതാവ് മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലെ പുരോഗതി നേരിട്ട് മനസ്സിലാക്കാനാണ് ആഭ്യന്തര മന്ത്രി കണ്ണൂരില്‍ എത്തുന്നത്. മനോജിന്റെ കുടുംബത്തെയും അദ്ദേഹം കാണും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തര മന്ത്രി അവിടെ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം കൂത്തുപറമ്പിലേക്ക് പുറപ്പെടും. തുടര്‍ന്ന് റോഡ് മാര്‍ഗം മനോജിന്റെ വീടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് തലശ്ശേരിയില്‍ നടക്കുന്ന ബി ജെ പി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.