പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ വിപണിയിലെത്തി

Posted on: September 25, 2014 8:17 pm | Last updated: September 25, 2014 at 8:18 pm
SHARE

scorpioഎക്‌സ് യു വി 500ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മഹീന്ദ്ര പുറത്തിറക്കിയ പുതിയ സ്‌കോര്‍പിയോ വിപണിയിലെത്തി. 7.98 ലക്ഷം രൂപയാണ് വില. മുന്നിലും പിന്നിലും പുതിയ ഗ്രില്‍, എല്‍ ഇ ഡി ടൈം റണ്ണിംഗ് ലൈറ്റുകള്‍ അടങ്ങുന്ന പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍ തുടങ്ങിയവ പുതിയ മോഡലിന്റെ മുന്‍ഭാഗത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കുന്നു. മുന്നിലെ ബമ്പറിന്റെ രൂപകല്‍പനയിലും ചെറിയ മാറ്റമുണ്ട്.

എല്‍ ഇ ഡി ടെയ്ല്‍ ലാംപുകള്‍, റിയര്‍ സ്‌പോയ്‌ലര്‍, സ്‌കഫ് പ്ലേറ്റുകള്‍ എന്നിവയാണ് പിന്‍ഭാഗത്തെ പ്രത്യേകതകള്‍. ഓരോ ഡോറിലും പവര്‍ വിന്‍ഡോ ബട്ടന്‍, പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് ഇന്റീരിയര്‍ വിശേഷങ്ങള്‍.

എസ് 2, എസ് 4, എസ് 6, എസ് 8, എസ് 10 എന്നീ അഞ്ച് വകഭേദങ്ങളുണ്ട്. എസ് 4 , എസ് 10 വേരിയന്റുകള്‍ക്ക് ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ ലഭ്യമാണ്. ടോപ് എന്‍ഡ് മോഡലായ എസ് 10ന് 17 ഇഞ്ച് അലോയ്‌സ്, ക്രൂസ് കണ്‍ട്രോള്‍, ആറ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയ്‌സ് മെസേജിങ് സിസ്റ്റം, റയിന്‍ സെന്‍സിങ് വൈപ്പര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ എസി, എല്‍ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപ് എന്നീ പ്രത്യേകതകളുണ്ട്.

മുംബൈയിലെ എക്‌സ് ഷോറൂം വില എസ് 2 – 7.98 ലക്ഷം രൂപ, എസ് 4 – 8.60 ലക്ഷം രൂപ, എസ് 6 – 9.77 ലക്ഷം രൂപ, എസ് 8 – 10.84 ലക്ഷം രൂപ, എസ് 10 – 11.46 ലക്ഷം രൂപ.