Connect with us

Techno

പ്രായം എട്ട് വയസ്: വരുമാനം പ്രതിവര്‍ഷം എട്ടുകോടി

Published

|

Last Updated

evanഎട്ട് വയസുകാരന്‍ എന്നാല്‍ ഒരു മൂന്നാം ക്ലാസുകാരന്‍ പയ്യന്റെ ചിത്രമാണ് നമ്മുടെ മനസ്സില്‍ തെളിയുക. കളിയും കുസൃതിയുമായി നടക്കുന്ന ഒരു കൊച്ചു പയ്യന്‍. എന്നാല്‍ ഇവാന്‍ യു എസുകാരനായ എട്ട് വയസുകാരന്‍ ഈ പ്രായത്തില്‍ സ്വപ്രയത്‌നത്തിലൂടെ പ്രതിവര്‍ഷം നേടുന്നത് എട്ട് കോടിയോളം രൂപയാണ്.

യൂട്യൂബില്‍ കളിപ്പാട്ടങ്ങള്‍ റിവ്യൂ ചെയ്താണ് ഇവാന്‍ കോടീശ്വരനായത്. തന്റെ അഞ്ചാം വയസിലാണ് ഇവാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഇതുവരെ 75 കോടിയോളം ആളുകള്‍ ഇവാന്റെ യൂട്യൂബ് ചാനല്‍ കണ്ടുകഴിഞ്ഞു. ഫോട്ടോഗ്രഫി, വീഡിയോ പ്രൊഡക്ഷന്‍ കമ്പനി നടത്തുന്ന പിതാവ് ജാറഡിന്റെയും അമ്മയുടെയും സഹോദരിയുടെയും സഹായത്തോടെയാണ് ഇവാന്‍ വീഡിയോ തയാറാക്കുന്നത്.

ഇവാന്‍ട്യൂബ് എച്ച് ഡി എന്ന ചാനലില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയും വരുമാനമൊക്കെയുണ്ടെങ്കിലും ഇവാന്റെ അച്ഛന്‍ തന്റെ ജോലി ഉപേക്ഷിച്ചിട്ടില്ല. യുട്യൂബില്‍നിന്നു കിട്ടുന്ന വരുമാനം ഇവാന്റെ ഭാവി സുരക്ഷിതമാക്കാന്‍ കരുതി വെക്കുകയാണെന്നാണ് പിതാവ് പറയുന്നത്.