സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക് ‘പാസ്‌പോര്‍ട്ടുമായി’ ബ്ലാക്ക്‌ബെറി

Posted on: September 25, 2014 6:38 pm | Last updated: September 25, 2014 at 6:39 pm
SHARE

blackberryസാംസംഗും ആപ്പിളും സ്മാര്‍ട്‌ഫോണ്‍ വിപണി അടക്കി വാഴാന്‍ തുടങ്ങിയതോടെ വിപണിയില്‍ കാലിടറിപ്പോയവരാണ് ബ്ലാക്ക്‌ബെറി. എന്നാല്‍ പിന്‍മാറാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് പാസ്‌പോര്‍ട്ട് എന്ന പുതിയ മോഡലുമായി ബ്ലാക്ക്‌ബെറി വീണ്ടും സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്കെത്തുന്നു.

ലണ്ടന്‍, ടൊറന്റോ, ദുബായ് എന്നിവിടങ്ങളില്‍ ഒരേ സമയം സംഘടിപ്പിച്ച ചടങ്ങുകളിലാണ് പാസ്‌പോര്‍ട്ട് എന്ന ലാര്‍ജ് സ്‌ക്വയര്‍ ഷൈപ്പ് ഫോണ്‍ ബ്ലാക്ക്‌ബെറി പുറത്തിറക്കിയത്.

ടച്ച് സ്‌ക്രീനിനൊപ്പം മൂന്ന് നിരയുള്ള കീബോര്‍ഡും പുതിയ മോഡലിലുണ്ട്. 4.5 ഇഞ്ചാണ് സ്‌ക്രീന്‍ സൈസ്, അഡ്രിനോ 330 ജി പി യുവിനോട് കൂടിയ 2.2ജി എച്ച് എസ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 3 ജി ബി റാം, 32 ജി ബി ഇന്‍ബില്‍റ്റ് മെമ്മറി മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജി ബി വരെ വികസിപ്പിക്കാം. ബി എസ് ഐ സെന്‍സറോട് കൂടിയ 13 മെഗാപിക്‌സല്‍ ക്യാമറ, 2 മെഗാപിക്‌സല്‍ മുന്‍ ക്യാമറ തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.