ഓട്ടോ,ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

Posted on: September 25, 2014 4:57 pm | Last updated: September 25, 2014 at 10:43 pm
SHARE

calicut autoതിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ,ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത സമരസമിതി ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഓട്ടോ,ടാക്‌സി നിരക്കുകള്‍ ഇന്നലെ വര്‍ധിപ്പിച്ചിരുന്നുവെങ്കിലും നിരക്കുവര്‍ധന ശുപാര്‍ശ ചെയ്ത ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട സംബന്ധിച്ച തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ആരോപിച്ച് ഐഎന്‍ടിയുസി ഒഴികെയുള്ള യൂണിയനുകള്‍ ഇന്ന് പണിമുടക്കിലായിരുന്നു. 29ന് വീണ്ടും ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സംയുക്ത സമര സമിതി അറിയിച്ചു.