Connect with us

Gulf

പാര്‍ട് ടൈം ജോലി കുറഞ്ഞ ശമ്പളക്കാര്‍ക്ക് ഗുണകരമാകും

Published

|

Last Updated

അബുദാബി: യു എ ഇയില്‍ പാര്‍ട് ടൈം ജോലി ചെയ്യാന്‍ അനുമതിയുണ്ടെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. പാര്‍ട് ടൈം ജോലി ചെയ്യുന്നവര്‍ തൊഴിലുടമയുടെ എന്‍ ഒ സി ഹാജരാക്കണം. തൊഴിലുടമയില്‍ നിന്ന് എന്‍ ഒ സി ലഭിച്ച ശേഷം തൊഴില്‍ മന്ത്രാലയത്തില്‍ അപേക്ഷ നല്‍കണം. ഈ അപേക്ഷ മന്ത്രാലയം അംഗീകരിച്ചാല്‍ പാര്‍ട് ടൈം ജോലി ചെയ്യാവുന്നതാണ്. സ്ഥിരം ജോലിയെ ബാധിക്കാത്ത തരത്തില്‍ മാത്രമേ പാര്‍ട് ടൈം ജോലി ചെയ്യാന്‍ പാടുള്ളു.

തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിക്ക് ഒരു വര്‍ഷം കാലാവധിയുണ്ടാകും. സ്വദേശികളും വിദേശികളുമായ പതിനെട്ട് വയസ് മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് മാത്രമാണ് അനുമതി ലഭിക്കുക. പാര്‍ട് ടൈം ജോലിക്ക് അനുമതി ലഭിക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തില്‍ അഞ്ഞൂറ് ദിര്‍ഹം ഫീസ് അടക്കണം. തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ് ലക്ഷക്കണക്കിന് കുറഞ്ഞ ശമ്പളക്കാര്‍ക്ക് ഗുണകരമാകും.
ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍ പോലും ചെറിയ തുകക്കാണ് തൊഴില്‍ പരിചക്കുറവിന്റെ പേരില്‍ ജോലി ചെയ്യുന്നത്. മുറി വാടക നല്‍കുവാന്‍ രാത്രി കാലങ്ങളില്‍ മുറികളില്‍ ഇരു ന്നും ജോലി ചെയ്യുന്നവര്‍ കുറവല്ല. തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. ഷാര്‍ജ, അജ്മാന്‍ മേഖലകളില്‍ ശമ്പളം ലഭിക്കാത്തതിനാല്‍ നിരവധിപേര്‍ താമസ സ്ഥലങ്ങളില്‍ കഴിയുന്നുണ്ട്. സജയിലും അജ്മാന്‍ സനാഇയ്യകളിലും ജീവനക്കാരെ വെട്ടിക്കുറക്കുവാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കമ്പനികളുമുണ്ട്. പുതിയ ഉത്തരവ് ഇവര്‍ക്കെല്ലാം വളരെ അനുഗ്രഹമാകും.

Latest