Connect with us

Gulf

തലസ്ഥാനത്ത് ഹൈബ്രിഡ് ടാക്‌സികള്‍ രംഗത്ത്

Published

|

Last Updated

അബുദാബി: അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഹൈബ്രിഡ് ടാക്‌സികള്‍ തലസ്ഥാനത്ത് ഓടിത്തുടങ്ങി. കാര്‍സ് ടാക്്‌സി കമ്പനിയാണ് അബുദാബിയില്‍ ആദ്യമായി ഇത്തരം കാറുകള്‍ രംഗത്തിറക്കിയിരിക്കുന്നത്. സാധാരണ കാറുകളെ അപേക്ഷിച്ച് പുറം തള്ളുന്ന കുറവാണെന്നതാണ് കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ ഇവയുടെ പ്രത്യേകം. 1.1 ലക്ഷം ദിര്‍ഹം വിലയുള്ള ടൊയോട്ടയുടെ കാംറി കാറുകളാണ് സര്‍വീസിനായി കമ്പനി റോഡിലിറക്കിയിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ഇത്തരം ടാക്‌സി കാറുകള്‍ ആദ്യമായി അബുദാബിയുടെ നിരത്തുകളില്‍ എത്തിയത്. സാധാരണ നിരക്കാണ് ഇവക്കും. സില്‍വര്‍ കളര്‍ കാംറി കാറുകളായ ഇവയില്‍ നീല വെള്ളത്തുള്ളികളുടെ ഡിസൈനാണ് തിരിച്ചറിയാന്‍ സഹായിക്കുക.
ഫ്രാഞ്ചൈസി ടാക്‌സി കമ്പനിയായ കാര്‍സ് 1,021 കാറുകളാണ് തലസ്ഥാനത്ത് ടാക്‌സി സര്‍വീസിനായി മൊത്തത്തില്‍ ഉപയോഗിക്കുന്നത്. ദുബൈയില്‍ 1,750 കാറുകള്‍ ടാക്‌സി സര്‍വീസിനായി ഉപയോഗിക്കുന്നത്. ഇവയില്‍ 50 എണ്ണം ഹൈബ്രിഡ് ടാക്‌സികളാണ്.
അബുദാബിയില്‍ തുടക്കത്തില്‍ 12 കാറുകളാണ് സര്‍വീസിനായി ഉപയോഗിക്കുക. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് മൊത്തത്തില്‍ 100 ഹൈബ്രിഡ് കാറുകള്‍ ടാക്‌സി സര്‍വീസിനായി ഉപയോഗപ്പെടുത്താനാണ് പദ്ധതിയിടുന്നതെന്ന് കാര്‍സ് ടാക്‌സി കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ സബാഗ് വെളിപ്പെടുത്തി. സാധാരണ കാംറി കാറുകള്‍ക്ക് 75,000 ദിര്‍ഹമാണ് വില. വാഹനത്തിന്റെ വിലയല്ല, അവ നല്‍കുന്ന പിരിസ്ഥിതി സൗഹൃദവും ഉയര്‍ന്ന ഇന്ധനക്ഷമതയും ഉള്‍പ്പെടെയുള്ള നേട്ടങ്ങളാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

Latest