മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം പിരിഞ്ഞു

Posted on: September 25, 2014 3:30 pm | Last updated: September 25, 2014 at 11:11 pm
SHARE

bjp-shivsena

മംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തര്‍ക്കം രൂക്ഷമായതോടെ ബിജെപി-ശിവസേന സഖ്യം പിരിഞ്ഞു. ഇരു പാര്‍ട്ടികളും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടും. അവസാനവട്ട ചര്‍ച്ചകള്‍ക്കായി മുംബൈയില്‍ ഇന്ന് എത്താനിരുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ യാത്ര റദ്ദാക്കിയിരുന്നു.
288 അംഗ നിയമസഭാ സീറ്റുകളില്‍ ഇരു പാര്‍ട്ടികളും സീറ്റ് വീതംവയ്ക്കുന്നതില്‍ നടത്തിയ കടുംപിടുത്തമാണ് സഖ്യം പിരിയുന്നതിലേക്ക് നയിച്ചത്. 151 സീറ്റിലാണ് ശിവസേന മത്സരിക്കുന്നത്. എന്നാല്‍ ബിജെപി ആവശ്യപ്പെട്ടതുപോലെ സീറ്റുകള്‍ തുല്യമായി വീതംവയ്ക്കാന്‍ ശിവസേന തയ്യാറായില്ല. മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കുകായാണ് ഇരു പാര്‍ട്ടികളുടേയും ലക്ഷ്യം. 25 വര്‍ഷമായി ശിവസേനയും ബിജെപിയും മഹാരാഷ്ട്രിയല്‍ സഖ്യത്തിലാണ്. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍സിപിയുമായി ബിജെപി സഖ്യത്തിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.