Connect with us

Kerala

മൂന്നാര്‍ വിധിക്കെതിരെ വി എസ് ഹൈക്കോടതിയില്‍ ഹരജി നല്‍കി

Published

|

Last Updated

കൊച്ചി: മൂന്നാര്‍ വിധിക്കെതിരെ പ്രതിപക്ഷ നേതാല് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. സ്ഥലം മാറ്റം ലഭിച്ച ശേഷം ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ വിധി പറഞ്ഞത് ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി സമര്‍പ്പിച്ചത്. മൂന്നാര്‍ കേസിലെ വിധി റദ്ദാക്കണമെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരും കേസില്‍ റിവ്യൂ ഹരജി നല്‍കിയിട്ടുണ്ട്.
പൊളിച്ചുമാറ്റിയ റിസോര്‍ട്ടുകള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു ഉത്തരവ്. സ്ഥലം മാറ്റം ലഭിച്ച ശേഷം ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവിച്ചത് ഭരണഘടനാലംഭനമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

---- facebook comment plugin here -----

Latest