Connect with us

Kozhikode

മെഡിക്കല്‍ കോളജിലെ സംഘര്‍ഷം: വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബ ന്ധപ്പെട്ട് ഒരു വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു. എം ബി ബി എസ് നാലാം വര്‍ഷ വിദ്യാര്‍ഥിക്കെതിരെയാണ് നടപടി. സംഘര്‍ഷത്തിന് ഉത്തരവാദിയായ വിദ്യാര്‍ഥിക്കെതിരെ നടപടിയാവശ്യപ്പെട്ട് കോളജ് യൂനിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
സംഭവത്തോടനുബന്ധിച്ച് മെഡിക്കല്‍ കോളജ് പോലീസെ ടുത്ത കേസിലെ അന്വേഷണ റിപ്പോര്‍ട്ടനുസരിച്ച് രണ്ടാഴ്ചക്ക് ശേഷം നടപടിയില്‍ മാറ്റം വരുത്തും. ഈ മാസം അഞ്ചിന് സ സ്പന്‍ഷനിലായ വിദ്യാര്‍ഥി യുടെ നേതൃത്വത്തില്‍ പുറത്ത് നിന്നെത്തിയ സംഘം വിദ്യാര്‍ഥികളെ ആക്രമിച്ചെന്നാണ് പരാതി. ഇയാള്‍ക്കെതിരെ കോളജ് യൂനിയന്‍ മെഡിക്കല്‍ കോളജ് പോലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയിരുന്നു.
എന്നാല്‍, പരാതിയില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കഴിഞ്ഞാഴ്ച വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. ഉടന്‍ നടപടിയെടുക്കുമെന്ന പ്രിന്‍സിപ്പലിന്റെ ഉറപ്പിലാണ് അന്ന് സമരം നിര്‍ത്തിയത്. ഈ ഉറപ്പ് പാലിച്ചില്ലെന്നാരോപിച്ച് ഇന്നലെ വീണ്ടും വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയായിരുന്നു. രാവിലെ 11ന് തുടങ്ങിയ ഉപരോധം വൈകുന്നേരം നാലിനാണ് അവസാനിച്ചത്.
വിദ്യാര്‍ഥികളുമായി നടന്ന ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിന് പുറമെ ആശുപത്രി സൂപ്രണ്ട്, മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരും പങ്കെടുത്തു.