Connect with us

Kozhikode

എം ടി പത്മ സത്യഗ്രഹം തുടങ്ങി

Published

|

Last Updated

കോഴിക്കോട്: കോര്‍പറേഷനിലെ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം ടി പത്മ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി. അസ്സംഘടിത മേഖലാ തൊഴിലാളി യൂനിയന്‍ സെക്രട്ടറി പി വിജി കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് യു ഡി എഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാവുകൂടിയായ പത്മ സമരം തുടങ്ങിയത്.
തുച്ഛമായ വരുമാനമാണ് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ക്ക് ലഭിക്കുന്നതെന്നും ഇതിന് പരി ഹാരം കാണാന്‍ മേയര്‍ വിവേ ചനാധികാരം ഉപയോഗിക്കണ മെന്നും സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ ആവശ്യപ്പെട്ടു. കൊച്ചിയിലും തൊട്ടടടുത്ത വടകര, കൊയിലാണ്ടി നഗരസഭകളിലും വിവേചനാധികാരം ഉപയോഗിച്ച് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ക്ക് മാന്യമായ ശമ്പളം നല്‍കുന്നുണ്ടെന്ന് ബാവ പറഞ്ഞു.
ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദീഖ്, ടി പി എം സാഹിര്‍, ബിജു ആന്റണി, കെ വി സുബ്രഹ്മണ്യന്‍, കോര്‍പറേഷന്‍ പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദലി, കൗണ്‍സിലര്‍മാരായ പി വി അവറാന്‍, കെ ടി ബീരാന്‍കോയ, അഡ്വ. എ വി അന്‍വര്‍, പി കിഷന്‍ ചന്ദ്, സക്കരിയ പി ഹുസൈന്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest