കൊണ്ടോട്ടിയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച

Posted on: September 25, 2014 9:48 am | Last updated: September 25, 2014 at 10:42 pm
SHARE

gas tanker

മലപ്പുറം: കൊണ്ടോട്ടി മൊറയൂര്‍ സ്‌കൂള്‍പ്പടിയില്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് നേരിയ വാതക ചോര്‍ച്ച. സമീപത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സംഭവ സ്ഥലത്തെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മുന്‍ കരുതലിന്റെ ഭാഗമായി സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ടാങ്കര്‍ റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമം തുടരുകയാണ്.

മൊറയൂര്‍ ഹൈസ്‌കൂളിനും എല്‍ പി സ്‌കൂളിനും അവധി പ്രഖ്യാപിച്ചു.