Connect with us

National

യു എസ് സന്ദര്‍ശനത്തിന് മോദി പുറപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പുറപ്പെട്ടു. ഭരണാധികാരികളെയും വ്യവസായികളെയും പൊതു നേതാക്കളെയും കാണുന്നതിന് പുറമെ യു എന്‍ പൊതുസഭയില്‍ പ്രസംഗിക്കുക തുടങ്ങിയ ബൃഹത് പദ്ധതികളാണ് മോദിയുടെ സന്ദര്‍ശനത്തിലുള്ളത്. ഹിന്ദിയിലാകും പൊതു സഭയെ അഭിസംബോധന ചെയ്യുക. ഇന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.
അമേരിക്കയിലുള്ള വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മോദിയുടെ പ്രതിനിധി സംഘത്തില്‍ ചേരും. നാളെയാണ് യു എന്‍ പൊതുസഭയെ മോദി അഭിസംബോധന ചെയ്യുക. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ അതിന് മുമ്പായി കാണും. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം മഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നല്‍കുന്ന സ്വീകരണമാണ് ന്യൂയോര്‍ക്കിലെ ആകര്‍ഷകമായ പരിപാടി. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. 29ന് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെയും മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റനെയും കാണും. തുടര്‍ന്ന് ഒബാമയുമായി നയതന്ത്ര കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, ശാസ്ത്രം, സാങ്കേതിക വിദ്യ, പ്രതിരോധം, സമുദ്ര സുരക്ഷ അടക്കമുള്ള പ്രധാന വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുക.

Latest