കേരകര്‍ഷകര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കണം

Posted on: September 25, 2014 12:04 am | Last updated: September 25, 2014 at 12:04 am
SHARE

പാലക്കാട്: അര്‍ഹരായ ജില്ലയിലെ മുഴുവന്‍ കേരകര്‍ഷകര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കുക, നാളികേര വികസന ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളള നാളികേര ഉല്‍പ്പാദക സംഘങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുക, കര്‍ഷകരില്‍ നിന്നും അനധികൃതമായി പണപിരിവു നടത്തുകയും സര്‍ക്കാര്‍ ധനസഹായം കേരകര്‍ഷകര്‍ക്ക് നല്‍കാതെ സ്വന്തം താല്‍പ്പര്യത്തിനു വേണ്ടി വിനിയോഗിക്കുന്ന മുതലമട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി എന്ന കമ്പനിയെയും അതിന്റെ ചെയര്‍മാന്‍ വിനോദ് കുമാറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ഒരു വിജിലന്‍സ് അനേ്വഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ പി സി സി പ്രസിഡന്റ് എന്നിവര്‍ക്ക് വി എസ് വിജയരാഘവന്‍ എക്‌സ്. എം എല്‍ എ, കെ പി സി സി സെക്രട്ടറി വി കെ ശ്രീകണ്ഠന്‍, സി ബാലന്‍, തോമസ് കുന്നത്തേറളില്‍, എം അനില്‍കുമാര്‍, വേലായുധന്‍ എന്നിവരുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ കേരകര്‍ഷക സംരക്ഷണസമിതി നിവേദനം നല്‍കി.