Connect with us

Palakkad

പാരലല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ നിയമിക്കണം

Published

|

Last Updated

പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കാസര്‍കോഡുമുതല്‍ തിരുവനന്തപുരം വരെ പാരലല്‍കോളേജ് അസോസിയേഷന്‍ സംഘടിപ്പി—ക്കുന്ന വാഹന പ്രചരണജാഥയ്ക്ക് പാലക്കാട് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വന്‍ സ്വീകരണം നല്‍കി. സ്റ്റേഡിയം ബസ്സ്റ്റാന്റ് പരിസരത്തു നടന്ന യോഗം ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസം എല്ലാ അടിസ്ഥാന വര്‍ക്ഷത്തിലും പ്രാപ്തമാകുന്ന സമാന്തര മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ നിയമിക്കുന്നതിന് എല്ലാ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കണ്ടമുത്തന്‍ മുഖ്യാതിഥിയായിരുന്നു. ഈ മേഖലയിലെ അധ്യാപകര്‍ക്ക് ക്ഷേമനിധി ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് രാജന്‍തോമസ് (ജാഥാ ക്യാപ്റ്റന്‍), സംസ്ഥാന സെക്രട്ടറി രാജേഷ് മേനോന്‍ (വൈസ് ക്യാപ്റ്റന്‍) എന്നിവരുടെ നേതൃത്വത്തില്‍ ശശി കുത്തനൂര്‍, കെ വിദ്യാധരന്‍, സുകുമാരന്‍ തുടങ്ങിയവര്‍ക്ക് ജില്ലാ കമ്മിറ്റി പൊന്നാട നല്‍കി ആദരിച്ചു. ജില്ലാ പ്രസിഡണ്ട് എസ് കാജാഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി എസ് വിനോദ് സ്വാഗതവും ജില്ലാ ട്രഷറര്‍ ശശീധരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. രാമകൃഷ്ണന്‍, പാര്‍ത്ഥസാരഥി, ദാമോദരന്‍, എ ഐ ഡി എസ് ഒ ജില്ലാ പ്രസിഡന്റ്് റജീന എന്നിവര്‍ സംസാരിച്ചു.

Latest