ഉപഭോക്തൃ ബോധവത്കരണ സെമിനാര്‍

Posted on: September 25, 2014 12:03 am | Last updated: September 25, 2014 at 12:03 am
SHARE

പാലക്കാട്: ഉപഭോക്തൃ വിദ്യാഭ്യസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി ജയമാതാ കോളേജില്‍ ഉപഭോക്തൃ വിദ്യാഭ്യാസ പരിപാടി നടന്നു. ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു. ജയമാതാ കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലീന ജോസ് അധ്യക്ഷത വഹിച്ചു. ഡി ടി പി സി സെക്രട്ടറി ടി—എ പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സമിതി പ്രസിഡന്റ് ടി കെ ജയകുമാര്‍ സ്വാഗതവും എ എന്‍ ഇന്ദിര നന്ദിയും പറഞ്ഞു.
സമിതി വൈസ് പ്രസിഡന്റ് കെ—എസ് സ്വാമിനാഥന്‍, ഐ—എം ജി ഫാക്കല്‍റ്റി അജിത് മേനോന്‍ എന്നിവര്‍ ക്ലാസെടുത്തു. എസ് രമ്യ സംസാരിച്ചു. ഉപഭോക്തൃ കാര്യ വകുപ്പിന്റെയും പാലക്കാട് ഉപഭോക്തൃ സംരക്ഷണ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.