എസ് ഐ പക്ഷപാതപരമായി പെരുമാറുന്നെന്ന്; പ്ലൈവുഡ് ഫാക്ടറിവിരുദ്ധ സമരസമിതി

Posted on: September 25, 2014 12:01 am | Last updated: September 25, 2014 at 12:01 am
SHARE

കല്‍പ്പറ്റ: കുണ്ടാല ഫാക്ടറി വിഷയത്തില്‍ പനമരം സബ് ഇന്‍സ്‌പെക്ടര്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്ലൈവുഡ് ഫാക്ടറി വിരുദ്ധ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഫാക്ടറി ഉടമക്ക് അനുകൂലമായാണ് എസ്.ഐ കാര്യങ്ങള്‍ ചെയ്യുന്നത്.
സമരസമിതി നല്‍കുന്ന പരാതികള്‍ സ്വീകരിക്കാന്‍ പോലും തയാറാകുന്നില്ല.
ഇരുപതോളം നാട്ടുകാര്‍ ചേര്‍ന്ന് മുമ്പ് പരാതി നല്‍കാന്‍ പോയപ്പോള്‍ ഹൈക്കോടതിയില്‍ കേസ് ഉണ്ടെന്ന് പറഞ്ഞ് പരാതി സ്വീകരിച്ചില്ല. സമരസമിതി നടത്തിയ സമരത്തിനിടെ ഫോട്ടോയെടുത്തതുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ പോയപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി.
പൊലീസ് കംപ്ലൈന്റ് അതോറിറ്റിയെയും ജില്ലാപൊലീസ് മേധാവിയെയും തെറ്റിദ്ധരിപ്പിക്കുന്ന എസ്.ഐയെ സസ്‌പെന്റ് ചെയ്യണം. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി, ജില്ലാപൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഢ
ജന.കണ്‍വീനര്‍ എ.കുഞ്ഞിരാമന്‍ നായര്‍, കൊല്ലംകണ്ടി അബ്ദുല്ല ഫൈസി, സജേഷ് തായിത്തറ, ബേബി പുല്ലംപറമ്പില്‍, മത്തായി ചുണ്ടക്കാട്ടില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.