കുറുക്കന്‍ മൂലയില്‍ പട്ടിപ്പുലിയുടെ ശല്യം രൂക്ഷം

Posted on: September 25, 2014 12:00 am | Last updated: September 25, 2014 at 12:00 am
SHARE

മാനന്തവാടി: പട്ടിപ്പുലി ആടിനെക്കൊല്ലുകയും പശുക്കിടാവിനെ ആക്രമിക്കുകയും ചെയ്തു. പയ്യംമ്പള്ളി കുറുക്കന്‍ മൂല ചെറുകര മാലില്‍ ജോസിന്റെ തൊഴുത്തില്‍ക്കെട്ടിയ ആടിനെ കൊല്ലുകയും മറ്റൊരു ആടിനെ കടിച്ച് പരിക്കേല്‍പ്പിക്കുയും ചെയ്തു. ഒരു വയസുള്ള ആടിനെയാണ് കൊന്നത്.
ഇയാളുടെ മാതാവ് മോനിക്കയുടെ തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കിടാവിനേയും ആക്രമിച്ചു. കടുവയാണെന്നാണ്് ആദ്യം നാട്ടുകാര്‍ കരുതിയത്.
ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ബേഗൂര്‍ റെയ്ഞ്ചര്‍ ജി അഭിലാഷ് സെക്ഷന്‍ ഫോറസ്റ്റര്‍ കെ പി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന് പിന്നില്‍ പട്ടിപുലിയാണെന്ന് കണ്ടെത്തിയത്.
ജില്ല അക്രമണത്തിന് ഇരയായ മൃഗങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബഹളം ഉണ്ടാക്കിയതോടെ ആടിന്റെ ഉടമക്ക് 50000 രൂപയും പശുക്കിടാവിന്റെ ഉടമസ്ഥന് പതിനായിരം രൂപയും നല്‍കുവാന്‍ ധാരണയായതോടെയാണ് പ്രതിഷേധം അവസാനിച്ചത്.