Connect with us

Gulf

ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടിമരം സ്ഥാപിച്ച് ജിദ്ദ ഗിന്നസ് ബുക്കില്‍

Published

|

Last Updated

ജിദ്ദ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടിമരം സ്ഥാപിച്ചുകൊണ്ട് ജിദ്ദ ഗിന്നസ് ബുക്കില്‍. സഊദി അറേബ്യയുടെ 84ാം ദേശീയ ദിനത്തോടനുബന്ധിച്ച് ജിദ്ദയില്‍ അല്‍അന്തുലുസ് റോഡ് ടണലിനു മുകളിലുള്ള കിംഗ് അബ്ദുല്ല ചത്വരത്തിലാണ് കൊടിമരം സ്ഥാപിച്ചത്. 171 മീറ്റര്‍ ഉയരമുള്ള കൊടിമരത്തില്‍ ഉയര്‍ത്തുന്ന 49.5 മീറ്റര്‍ നീളവും 33 മീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ കൊടിക്ക് 5.7 ടണ്‍ ഭാരമുണ്ട്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഒരു വര്‍ഷമെടുത്തു. സഊദി അറേബ്യയുടെ ഏറ്റവും വലിയ ഔദ്യോഗിക ചിഹ്നമായ വാളും പനയും കിംഗ് അബ്ദുല്ല ചത്വരത്തിലുണ്ട്. കൊടിമരത്തിന്റെ റെക്കോഡ് കുറിക്കാന്‍ ഗിന്നസ് ബുക് ഓഫ് റെക്കോഡ്‌സിന്റെ പ്രതിനിധിയായി ഇന്ത്യന്‍ വംശജനായ നവീന്‍ പട്ടേല്‍ എത്തിയിരുന്നു.
ജിദ്ദ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് അബ്ദുല്ലതീഫ് ജമീല്‍ സാമൂഹികസേവന വിഭാഗമാണ് പദ്ധതി നടപ്പാക്കിയത്. അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ സമ്പന്നമാണ് കൊടിമര ചത്വരം. കാറ്റിന്റെ ദിശക്കനുസൃതമായ ഭാഗത്തേക്ക് കറങ്ങിക്കൊണ്ടിരിക്കാനുള്ള സിസ്റ്റം, മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പ്രകാശം, കാറ്റിന്റെ വേഗം മൂലമുണ്ടാകുന്ന കുലുക്കം നിയന്ത്രിക്കാനുള്ള സംവിധാനം, അഗ്‌നി പ്രതിരോധ അലാറം എന്നീ സൗകര്യങ്ങളുണ്ട്.

Latest