താജുല്‍ ഉലമ അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു

Posted on: September 25, 2014 12:30 am | Last updated: September 24, 2014 at 9:58 pm
SHARE

കാഞ്ഞങ്ങാട്: എസ് വൈ എസ് ബല്ലാകടപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ താജുല്‍ ഉലമാ അനുസ്മരണം നത്തി. ചടങ്ങിനോടനുബന്ധിച്ച് പരിശുദ്ധ ഹജ്ജ് കര്‍ത്തിനു പുറപ്പെടുന്ന എസ് വൈ എസ് സോണ്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മദനിക്കും കുടുംബത്തിനും യാത്രയയപ്പ് നല്‍കി. താജുല്‍ ഉലമാ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ദിക്ര്‍ഹല്‍ഖക്കും കൂട്ടുപ്രാര്‍ഥനക്കും സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങള്‍ നേതൃത്വം നല്‍കി.
ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, അബ്ദുറശീദ് സഅദി, മടിക്കൈ അബ്ദുല്ലഹാജി, മുഹമ്മദ് റിസ്‌വി, ഇസ്ഹാഖ് പാലക്കോട്, ടി സി മുഹമ്മദ്കുഞ്ഞി ഹാജി, അശ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.
2013 ജൂണില്‍ ബല്ലാകടപ്പുറത്ത് എസ് വൈ എസിന്റെ യൂനിറ്റ് സമ്മേളനം നടത്തിയതിന്റെ പേരില്‍ മഹല്ലുഭരണം കയ്യാളുന്ന ലീഗ് നേതൃത്വത്തിന്റെ അതൃപ്തി നേരിടേണ്ടിവന്നയാളാണ് ഹമീദ് മദനി.