ഗള്‍ഫില്‍ അറഫാ ദിനം വെള്ളിയാഴ്ച

Posted on: September 24, 2014 11:14 pm | Last updated: September 25, 2014 at 12:18 am
SHARE
Arafaറിയാദ്: ഈ വര്‍ഷത്തെ അറഫാ ദിനം ഒക്‌ടോബര്‍ മൂന്ന് വെള്ളിയാഴ്ചയായിരിക്കുമെന്ന് സഊദി സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇന്നലെ സൂര്യാസ്തമയത്തിനു ശേഷം മാസപ്പിറ കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ ഹജ്ജ് ഒന്നായി ശരീഅത്ത് കോടതി പ്രഖ്യാപിക്കുകയായിരുന്നു.
ഇതടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ മൂന്ന് വെള്ളി അറഫാ ദിനവും നാല് ശനി പെരുന്നാളുമായിരിക്കുമെന്ന് കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം വെള്ളിയാഴ്ച കൂടിയായതിനാല്‍ ഈ വര്‍ഷത്തെ ഹജ്ജ് ‘അല്‍ ഹജ്ജുല്‍ അക്ബര്‍’ ആയിരിക്കും. സാധാരണയുള്ള ഹജ്ജിനേക്കാള്‍ ഒരുപാടു മടങ്ങ് പ്രതിഫലം ലഭിക്കുന്ന അല്‍ ഹജ്ജുല്‍ അക്ബര്‍ അപൂര്‍വമായേ സംഭവിക്കാറുള്ളു.