മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില നിയന്ത്രണം നീക്കി

Posted on: September 24, 2014 11:13 pm | Last updated: September 24, 2014 at 11:14 pm
SHARE

medicinesകാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. വില നിയന്ത്രിക്കുന്നതിനായി ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗരേഖ പിന്‍വലിച്ചു.

കാന്‍സര്‍, എയ്ഡ്‌സ്, പ്രമേഹം, ഹൃദ്രോഗം, ക്ഷയരോഗം തുടങ്ങിയവക്കുള്ള മരുന്നുകളുടെ വിലയില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് ദേശീയ മരുന്ന് വില നിര്‍ണയ അതോറിറ്റിക്ക് രൂപം നല്‍കിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനപ്രകാരം ഈ അതോറിറ്റിയുടെ അധികാരങ്ങള്‍ സര്‍ക്കാര്‍ എടുത്തു കളഞ്ഞു.

മരുന്ന് കമ്പനികളുടെ ഇഷ്ടത്തിനനുസരിച്ച് മരുന്ന് വില നിശ്ചയിക്കാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. മരുന്ന് മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേന്ദ്ര സര്‍ക്കാര്‍ വില നിയന്ത്രണം നീക്കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.