സോണി ഇ3 ഇന്ത്യന്‍ വിപണിയില്‍

Posted on: September 24, 2014 9:39 pm | Last updated: September 24, 2014 at 9:40 pm
SHARE

sony e3സോണിയുടെ ബജറ്റ് ഫോണുകളായ എക്‌സ്പീരിയ ഇ3, ഇ3 ഡ്യൂവല്‍ എന്നീ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഒരു മാസം മുമ്പ് ബെര്‍ലിനിലാണ് സോണി ഈ മോഡലുകള്‍ അവതരിപ്പിച്ചത്.

4.5 ഇഞ്ച് സ്‌ക്രീനാണ് ഫോണിനുള്ളത്. 854*480 പിക്‌സലാണ് റെസല്യൂഷന്‍. 1.2 ജിഗാ ഹെര്‍ട്‌സ് ക്വാഡ് കോര്‍ സ്‌നാപ് ഡ്രാഗണ്‍ 400 പ്രോസസര്‍, 1 ജി ബി റാം, 4 ജി ബി ഇന്റേണല്‍ മെമ്മറി തുടങ്ങിയവയാണ് ഫോണിന്റെ സവിശേഷതകള്‍.
എസ് ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 32 ജി ബിയായി വര്‍ധിപ്പിക്കാം.

8.5 എം എം തടിയുള്ള ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിലാണ്. 2330 എം എ എച്ചാണ് ബാറ്ററി ശേഷി. ഒറ്റ സിം ഉള്ള ഫോണിന് 11,990 രൂപയും, ഡ്യൂവല്‍ സിം ഫോണിന് 12,990 രൂപയുമാണ് വില.